Malayalam Current Affairs January (2022)

41. സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പുതിയ പേര്?

വിദ്യാകിരണം

42. മേജർ ധ്യാൻചന്ദ് സ്പോർട്സ് യൂണിവേഴ്സിറ്റി നിലവിൽ വരുന്നത് എവിടെയാണ്?

മീററ്റ് (ഉത്തർപ്രദേശ്)

43. കേരള സർക്കാരിന്റെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് (IPRD) ആരംഭിച്ച ഓൺലൈൻ റേഡിയോ ഏത്?

റേഡിയോ കേരള

44. മാധ്യമ രംഗത്തെ മികവിനുള്ള രാംനാഥ് ഗോയങ്ക പുരസ്കാരം നേടിയത്?

മഹേഷ് കുമാർ

45. കേരളത്തിലെ യുവജനങ്ങൾക്ക് 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനായി തുടക്കമിട്ട പദ്ധതി?

കേരള നോളജ് മിഷൻ

46. കൃഷിയിടങ്ങൾ കാർബൺ മുക്തമാക്കാനുള്ള കർമ്മ പദ്ധതി നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം?

കേരളം

47. 2022 -ൽ നടക്കുന്ന ഫിഫയുടെ ചരിത്രത്തിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ ലോകകപ്പിന്റെ വേദി?

ഖത്തർ

48. സ്ത്രീകൾക്ക് മാത്രമായി കേരളത്തിൽ നിർമ്മിക്കുന്ന സ്റ്റേഡിയങ്ങൾ ഏത് പേരിലറിയപ്പെടുന്നു?

പിങ്ക് സ്റ്റേഡിയങ്ങൾ

49. ഇന്ത്യയിലെ ആദ്യത്തെ ത്രീഡി പ്ലാനറ്റോറിയം ആയ വിവേകാനന്ദ പ്ലാനറ്റോറിയം നിലവിൽ വരുന്നത് എവിടെയാണ്?

മംഗലുരു

50. 2021- ലെ ഓടക്കുഴൽ അവാർഡ് ലഭിച്ച ബുധിനി എന്ന കൃതിയുടെ രചയിതാവ്?

സാറാജോസഫ്

51. 2022 ജനവരിയിൽ കുട്ടികൾക്കുള്ള കോവിഡ്-19 വാക്സിനേഷൻ 100 ശതമാനം പൂർത്തിയാക്കിയ ആദ്യ കേന്ദ്രഭരണപ്രദേശം?

ലക്ഷദീപ്

52. 2022 ജനവരിയിൽ അമേരിക്കയിൽ നടക്കുന്ന ഇന്ത്യ, അമേരിക്ക, കാനഡ, സൗത്ത് കൊറിയ, ആസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ സംയുക്ത നാവികാഭ്യാസം?

സീ ഡ്രാഗൺ 2022

53. കേരളത്തിലെ ഹയർസെക്കൻഡറി, ഹൈസ്കൂൾ എന്നിവയുടെ ഏകീകരണം ശുപാർശ ചെയ്ത കമ്മിറ്റി?

ഖാദർ കമ്മിറ്റി

54. കേരളത്തിന്റെ 14- മത് പഞ്ചവത്സരപദ്ധതി ആരംഭിക്കുന്നത്?

2022 ഏപ്രിൽ 1 – മുതൽ

55. ‘ഗേറ്റ് വേ ഓഫ് മുസിരിസ് ‘ എന്ന വിശേഷണമുള്ള സംസ്ഥാനത്തെ ആദ്യ പൈതൃക ബീച്ച്?

മുനയ്ക്കൽ

56. കോവിഡിന്റെ മൂന്നാം തരംഗത്തിനെതിരെ കേരള പോലീസ് ആവിഷ്കരിച്ച ക്യാമ്പയിൻ?

ബി ദ വാറിയർ

57. സംസ്ഥാനത്തെ 14 ജില്ലകളിലും നവോത്ഥാന നായകരുടെ പേരിൽ സാംസ്കാരിക സമുച്ചയങ്ങൾ സ്ഥാപിക്കുന്നു. ശ്രീനാരായണഗുരുവിന്റെ പേരിലുള്ള സാംസ്കാരിക സമുച്ചയം സ്ഥാപിക്കുന്ന് എവിടെയാണ്?

ആശ്രാമം (കൊല്ലം)

58. 2022 ലെ ഏഷ്യൻ ഗെയിംസ് വേദി?

ചൈന

59. ആരുടെ സ്മരണാർത്ഥമാണ് തിരുവനന്തപുരം കേരള പബ്ലിക് സർവീസ് കമ്മീഷൻ ആസ്ഥാന ഓഫീസിൽ ശലഭോദ്യാനം തുറക്കുന്നത്?

സുഗതകുമാരി

60. 2022- ലെ ഏഷ്യാകപ്പ് വനിതാ ഫുട്ബോൾ വേദി?

ഇന്ത്യ

Kerala PSC Current Affairs Questions January 2022

Kerala PSC current affairs questions in January 2022 are shared here. Malayalam current affairs questions are crucial for every PSC exam. In every Kerala PSC exam, ten to fifteen questions are based on current affairs. So learning the Malayalam Current Affairs January 2022 will helps you to score good marks in every competitive exam.

View all Current AffairsClick here
HomeClick here