Malayalam Literature PSC Questions and Answers | മലയാള സാഹിത്യം GK

20. മലയാളത്തിലെ ആദ്യത്തെ ഭഗവത്ഗീതാ വിവർത്തനമായ ‘ഭാഷാഭാഗവത്ഗീത’യുടെ കർത്താവ്?

മലയിൻകീഴ് മാധവൻ (മാധവപ്പണിക്കർ)

21. ഉദയവർമ്മൻ കോലത്തിരിയുടെ നിർദ്ദേശപ്രകാരം രചിച്ചുവെന്ന് കരുതപ്പെടുന്ന പ്രസിദ്ധ മലയാള കാവ്യം?

കൃഷ്ണഗാഥ (ചെറുശ്ശേരി)

22. ‘മുണ്ടയ്ക്കൽ സന്ദേശം ഒരു മുഴുത്ത ചിരി’ എന്ന കുട്ടിക്കൃഷ്ണമാരാരുടെ ലേഖനം ഏതു കൃതിയെക്കുറിച്ച്?

ഉണ്ണുനീലിസന്ദേശം

23. ‘അന്ത ഹന്തയ്ക്കിന്ത പട്ട്’ എന്ന് ഉദ്ദണ്ഡശാസ്തികൾ പ്രശംസിച്ച കവി?

പുനംനമ്പൂതിരി

24. മലയാളലിപി ആദ്യമായി പ്രത്യക്ഷപ്പെടുന്ന ശാസനം?

വാഴപ്പള്ളി ശാസനം (കൊ.വ ഒന്നാംശതകം)

25. കേരളത്തിന്റെ ശാകുന്തളമെന്നു ജോസഫ് മുണ്ടശ്ശേരി വിശേഷിപ്പിച്ച (‘വായനശാലയിൽ’) ആട്ടക്കഥ ഏത്?

നളചരിതം (ഉണ്ണായിവാര്യർ)

26. ആദ്യമായി ബൈബിൾ പൂർണമായി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ആര്?

ബഞ്ചമിൻ ബെയ്‌ലി (1842 ൽ)