Malayalam Literature PSC Questions and Answers | മലയാള സാഹിത്യം GK

11. മലയാളത്തിൽ എഴുതപ്പെട്ട ആദ്യ യാത്രാവിവരണ ഗ്രന്ഥം?

വർത്തമാനപ്പുസ്തകം (പാറേമ്മാക്കിൽ തോമ്മാക്കത്തനാർ)

12. ‘കേരളകൗമുദി’ എന്ന മലയാള വ്യാകരണഗ്രന്ഥം രചിച്ചതാര്?

കോവുണ്ണി നെടുങ്ങാടി (1831 -89)

13. ‘കേരളപാണിനി’ എന്നറിയപ്പെടുന്ന സാഹിത്യകാരൻ?

എ.ആർ. രാജരാജവർമ്മ (1863 – 1918)

14. ‘കുന്ദലത’ എന്ന നോവലിന്റെ കർത്താവ് സ്ഥാപിച്ച ബാങ്കിന്റെ പേര്?

നെടുങ്ങാടി ബാങ്ക് (അപ്പു നെടുങ്ങാടി)

15. മലയാളത്തിലെ ആദ്യ മഹാകാവ്യമായ ‘രാമചന്ദ്രവിലാസം’ (1901) രചിച്ചതാര്?

അഴകത്ത് പതിഭനാഭക്കുറുപ്പ് (1869 – 1931)

16. 1902 ലും 1909 ലും ‘ഒരു വിലാപം’ എന്ന പേരിൽ രണ്ടു വിലാപകാവ്യങ്ങളുണ്ടായി. കവികൾ ആരെല്ലാം?

സി.എസ്. സബ്രമണ്യൻ പോറ്റി (1902), വി.സി. ബാലകൃഷ്ണ്ണപണിക്കർ (1909)

17. കെ.സി. കേശവപിള്ള രചിച്ച മഹാകാവ്യം?

കേശവീയം

18. ‘കേരളസാഹിത്യചരിത്രം’ ആരുടെ കൃതി ആണ്?

ഉള്ളൂർ എസ്. പരമേശ്വരയ്യർ (1953 – 1957ൽ പ്രസിദ്ധികരിച്ചത്)

19. മലബാർ മാനുവലിന്റെ കർത്താവ് ആരാണ്?

വില്യം ലോഗൻ