Malayalam Literature PSC Questions and Answers | മലയാള സാഹിത്യം GK

(Malayalam Literature PSC Questions and Answers, Malayalam Literature GK, About Malayalam Literature) മലയാള സാഹിത്യം ജനറൽ നോളജ് ചോദ്യങ്ങളും ഉത്തരങ്ങളും ആണോ നിങ്ങൾ തിരയുന്നത്? എങ്കിൽ നിങ്ങൾ ശെരിയായ സ്ഥലത്താണ് എത്തിയിരിക്കുന്നത്. ഈ ലേഖനത്തിൽ ഏതാനും പ്രധാനപ്പെട്ട മലയാള സാഹിത്യം PSC ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങിയിരിക്കുന്നു. ക്വിസ് മത്സരങ്ങളിലും കേരള PSC, UPSC, SSC തുടങ്ങിയ മത്സര പരീക്ഷകളിലും പങ്കെടുക്കുന്ന വിദ്യാർത്ഥികളെ ഈ ചോദ്യങ്ങൾ സഹായിക്കും.

About Malayalam Literature

മലയാള സാഹിത്യത്തിന് നൂറ്റാണ്ടുകളുടെ സമ്പന്നമായ പാരമ്പര്യമുണ്ട്. വൈശികതന്ത്രം, ഭാഷാ കൗടിലിയം എന്നിവയാണ് കവിതയിലും ഗദ്യത്തിലും അവശേഷിക്കുന്ന ഏറ്റവും പഴയ കൃതികൾ. തമിഴിലും സംസ്‌കൃതത്തിലും ഉള്ള ഏറ്റവും പ്രശസ്തമായ ചില പുരാതന കൃതികൾ എഴുതിയത് കേരളീയരാണെന്നത് എല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്.

പുരാതന കാലത്ത് കേരളം തമിഴ്നാടിന്റെ ഭാഗമായാണ് കണക്കാക്കപ്പെട്ടിരുന്നത്. ദ്രാവിഡ ഭാഷയുടെ വികാസവും വളർച്ചയും പരിവർത്തനവുമാണ് മലയാള ഭാഷയുടെ പിറവിക്ക് വഴിയൊരുക്കിയതെന്ന് പണ്ഡിതർ കരുതുന്നു. ഇക്കാലത്ത് രചിക്കപ്പെട്ട കൃതികൾ ‘സംഘം സാഹിത്യം’ എന്നറിയപ്പെട്ടു.

Malayalam Literature PSC Questions and Answers

1. കേരളം ഭരിച്ചിരുന്ന പത്ത് ചേരരാജാക്കന്മാരെ പ്രകീർത്തിക്കുന്ന സംഘകാല കാവ്യസമാഹാരം ഏത്?

പതിറ്റുപ്പത്ത്

2. ഇളങ്കോ അടികൾ രചിച്ച ‘ചിലപ്പതികാര’ത്തിലെ നായിക കണ്ണകിയാണല്ലോ, നായകനാര്?

കോവലൻ

3. മലയാളവും സംസ്കൃതവും കലർന്ന മിശ്രസാഹിത്യഭാഷക്ക് പറഞ്ഞിരുന്ന പേര്?

മണിപ്രവാളം

4. 14 -ആം നൂറ്റാണ്ടിനു മുമ്പ് ചീരന്മാർ രചിച്ച ‘രാമചരിതം’ രാമായണത്തിലെ എത്ര കാണ്ഡങ്ങളുടെ പുനരാവിഷ്കാരമാണ്?

ഒരു കാണ്ഡം മാത്രം. യുദ്ധകാണ്ഡം

5. കോവളത്തിനടുത്ത് അവ്വാടുതുറയിൽ ജീവിച്ചിരുന്ന അയ്യിപ്പിള്ള ആശാൻ രചിച്ച ‘രാമകാവ്യം’ തിരുവനന്തപുരത്ത് പത്ഭനാവസ്വാമിക്ഷേത്രത്തിൽ ഉത്സവകാലത് ചന്ദ്രവളയം എന്ന ലഘുവാദ്യം ഉപയോഗിച്ച് പാടിപ്പോന്നിരുന്നു. ഈ കൃതി ഏതുപേരിലാണ് പ്രസിദ്ധം?

രാമകഥപ്പാട്ട്

6. മാനവിക്രമൻ സാമൂതിരിയുടെ സദസ്യരായിരുന്ന പതിനെട്ടരക്കവികളിൽ മലയാളത്തിലെഴുതിയ അരക്കവി ആര്?

പുനം നമ്പൂതിരി

7. ‘വാല്‌മീകിരാമായണം’ മലയാളത്തിൽ ആദ്യമായി പരിഭാഷപ്പെടുത്തിയത് ആര്?

കോട്ടയം കേരളവർമ്മ

8. കൗടല്യന്റെ ‘അർത്ഥശാസ്ത്ര’ത്തിന് മലയാളത്തിൽ എഴുതിയിട്ടുള്ള വ്യാഖ്യാനമാണ് ലഭിച്ചിട്ടുള്ള മലയാള ഗദ്യഗ്രന്ഥങ്ങളിൽ ഏറ്റവും പഴക്കമുള്ളത്. ഈ കൃതി ഏതു പേരിൽ അറിയപ്പെടുന്നു?

ഭാഷാകൗടലീയം

9. പൂർണ്ണമായി മലയാളത്തിൽ അച്ചടിക്കപ്പെട്ട ആദ്യഗ്രന്ഥം?

സംക്ഷേപവേദാർഥം (1772 – ക്ലമൻറ് പാതിരി)

10. മലയാളഭാഷ ആദ്യമായി അച്ചടിക്കപ്പെട്ടത് ഏതു ഗ്രന്ഥത്തിൽ?

ഹോർത്തുസ് മലബാറിക്കസ് (1686)