Malayalam Biology PSC Questions and Answers | ജീവശാസ്ത്രം GK

(PSC Biology Questions and Answers in Malayalam PDF, Kerala PSC Biology Questions, Biology GK Questions in Malayalam) മലയാളം ബിയോളജി ജനറൽ നോളജ് ചോദ്യങ്ങളും ഉത്തരങ്ങളും ആണോ നിങ്ങൾ തിരയുന്നത്? എങ്കിൽ നിങ്ങൾ ശെരിയായ സ്ഥലത്താണ് എത്തിയിരിക്കുന്നത്. ഈ ലേഖനത്തിൽ ഏതാനും പ്രധാനപ്പെട്ട മലയാളം PSC ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങിയിരിക്കുന്നു. ക്വിസ് മത്സരങ്ങളിലും കേരള PSC, UPSC, SSC തുടങ്ങിയ മത്സര പരീക്ഷകളിലും പങ്കെടുക്കുന്ന വിദ്യാർത്ഥികളെ ഈ ചോദ്യങ്ങൾ സഹായിക്കും.

Biology in Malayalam | ജീവശാസ്ത്രം

ജീവിതത്തെ അതിന്റെ ഭൗതിക ഘടന, രാസ പ്രക്രിയകൾ, തന്മാത്രാ ഇടപെടലുകൾ, ഫിസിയോളജിക്കൽ മെക്കാനിസങ്ങൾ, വികസനം, പരിണാമം എന്നിവ പഠിക്കുന്ന പ്രകൃതിശാസ്ത്രമാണ് ജീവശാസ്ത്രം (Biology). ശാസ്ത്രത്തിന്റെ സങ്കീർണ്ണതകൾ ഏറെ ഉണ്ടായിരുന്നിട്ടും, ചില ഏകീകൃത ആശയങ്ങൾ അതിനെ ഏകവും ആകർഷകവുമായ ഒരു മേഖലയായി ഏകീകരിക്കുന്നു.

Malayalam Biology PSC Questions and Answers

1. പെൻസിലിൻ കണ്ടുപിടിച്ചതാര്?

അലക്‌സാണ്ടർ ഫ്ളമിംഗ്‌

2. യുവത്വ ഹോർമോൺ എന്നറിയപ്പെടുന്ന ഹോർമോൺ?

തൈമോസിൻ

3. മനുഷ്യശരീരത്തിൽ ജലത്തിന്റെ അളവ് എത്ര ശതമാനമാണ്?

65 %

4. മനുഷ്യന്റെ കോശങ്ങളിൽ 46 ക്രോമസോമുകളുണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

ഹെർബർട്ട് ഇവാൻസ്

5. പ്രയുക്ത ജന്തുശാസ്ത്രം (Applied Zoology) ത്തിന്റെ സ്ഥാപകനായി കരുതുന്നതാരെ?

കോൺറാഡ് ജസ്നർ

6. ജൈവർജീകരണശാസ്ത്രത്തിന്റെ പിതാവായി പരിഗണിക്കുന്നതാരെ?

കാൾ ലിനേയസ് (Carl Linnaeus)

7. ഹെപ്പറ്റൈറ്റിസ് രോഗം ബാധിക്കുന്ന മനുഷ്യശരീരഭാഗം?

കരൾ

8. ഭയപ്പെടുമ്പോൾ മനുഷ്യശരീരത്തിൽ ഉത്പാദിപ്പിക്കുന്ന ഹോർമോൺ?

അഡ്രിനാലിൻ

9. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ കോശം?

സ്ത്രീ അണ്ഡം

10. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ കോശം?

പുരുഷബീജം