World History Malayalam PSC Questions | ലോക ചരിത്രം GK

(World History in Malayalam, World History Malayalam PSC Questions and Answers, World History Malayalam GK Questions) ലോക ചരിത്രം ജനറൽ നോളജ് ചോദ്യങ്ങളും ഉത്തരങ്ങളും ആണോ നിങ്ങൾ തിരയുന്നത്? എങ്കിൽ നിങ്ങൾ ശെരിയായ സ്ഥലത്താണ് എത്തിയിരിക്കുന്നത്. ഈ ലേഖനത്തിൽ ഏതാനും പ്രധാനപ്പെട്ട ലോക ചരിത്രം മലയാളം PSC ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങിയിരിക്കുന്നു. ക്വിസ് മത്സരങ്ങളിലും കേരള PSC, UPSC, SSC തുടങ്ങിയ മത്സര പരീക്ഷകളിലും പങ്കെടുക്കുന്ന വിദ്യാർത്ഥികളെ ഈ ചോദ്യങ്ങൾ സഹായിക്കും.

World History Malayalam PSC Questions and Answers

1.’മാക്ബെത്ത്’ എവിടത്തെ രാജാവായിരുന്നു?

സ്കോട്ട്ലൻഡ്

2. വിയറ്റ്നാമിൽ നിന്ന് യു.എസ്. സേനയുടെ പിന്മാറ്റത്തിന് കാരണക്കാരനായ അമേരിക്കൻ പ്രസിഡൻറ്?

റിച്ചാർഡ് നിക്‌സൺ

3. 1917 ലെ റഷ്യൻ വിപ്ലവത്തോടെ സ്ഥാനം നഷ്ടപ്പെട്ട രാജവംശം?

റോമനോവ്

4. സുങ് രാജവംശം ഭരണം നടത്തിയിരുന്ന രാജ്യമേത്?

ചൈന

5. ഇംഗ്ലണ്ടിലെ റണ്ണിമീഡ് എന്ന സ്ഥലത്തുന്നുവെച്ച് 1215 ൽ ബ്രിട്ടീഷ് രാജാവ് ജോൺ ഒപ്പിട്ടു വിഖ്യാതമായ പ്രമാണം?

മാഗ്നാകാർട്ട

6. സാമുറായികൾ എന്നറിയപ്പെടുന്ന പോരാളികൾ ഏതു രാജ്യക്കാരായിരുന്നു?

ജപ്പാൻ

7. ചൈനയിലെ വന്മതിൽ നിർമ്മിച്ച ഭരണാധികാരി?

ഷി-ഹുവാങ്

8. വിർജിൻ ക്യൂൻ എന്നറിയപ്പെടുന്ന ബ്രിട്ടീഷ് രാജ്ഞി?

എലിസബത്ത് 1

9. തുർക്കിയിൽ ‘യുവതുർക്കികളുടെ കലാപം’ (Young Turks Revolution) നയിച്ചതാര്?

അൻവർ പാഷ

10. ഇഷ്ടവധുവിനെ വിവാഹം കഴിക്കാനായി ബ്രിട്ടീഷ് ചക്രവർത്തിപദം ഉപേക്ഷിച്ച രാജാവ്?

എഡ്വേർഡ് എട്ടാമൻ