World History Malayalam PSC Questions | ലോക ചരിത്രം GK

11. 1962 ൽ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറലായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഏഷ്യക്കാരൻ ‘ഊ താണ്ട്’ ഏത് രാജ്യക്കാരനായിരുന്നു?

മ്യാൻമർ

12. 1963 ൽ ‘ഐ ഹാവ് എ ഡ്രീം’ എന്ന് തുടങ്ങുന്ന പ്രശസ്തമായ പ്രസംഗം നടത്തിയ അമേരിക്കൻ നീഗ്രോ പൗരാവകാശ നേതാവ്?

മാർട്ടിൻ ലൂഥർകിങ് ജൂനിയർ

13. കരിങ്കുപ്പായക്കാർ (Black Shirts) ഏത് ഏകാധിപതിയുടെ അനുയായികളാണ്?

ബെനിറ്റോ മുസോളിനി

14. തവിട്ടുകുപ്പായക്കാർ (Brown Shirts) ആരുടെ അനുയായികളായിരുന്നു?

ഹിറ്റ്ലർ

15. ചൈനയിൽ രാജവാഴ്‌ച അവസാനിപ്പിച്ച് റിപ്പബ്ലിക്കൻ ഭരണം കൊണ്ടുവന്ന നേതാവ്?

സൺയാത്സെൻ

16. 1917 ൽ വിൻഡ്‌സർ എന്ന് പെരുമാറ്റും മുമ്പ് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോകികനാമം എന്തായിരുന്നു?

സാക്‌സേ കോബർഗ് ഗോത്ത

17. ബ്രിട്ടീഷ് കോളനി വാഴ്ചക്കെതിരെ ‘മൗമൗ’ എന്ന സ്വാതന്ത്ര്യ പ്രസ്ഥാനം ഉടലെടുത്തത് ഏതു രാജ്യത്താണ്?

കെനിയ

18. യൂറോപ്യൻ കോളനി വാഴ്ച്ചക്കെതിരെയുള്ള ‘ബോക്‌സർ കലാപം’ നടന്നത് ഏതു രാജ്യത്തിൽ?

ചൈന

19. ഹിറ്റ്ലർ ജനിച്ചത് ഏത് രാജ്യത്തിൽ?

ഓസ്ട്രിയ

20. 1867 ൽ യു.എസ്. ഏതു രാജ്യത്തിൽ നിന്നാണ് അലാസ്‌ക വാങ്ങിയത്?

റഷ്യ