Malayalam Current Affairs February (2022)

Malayalam Current Affairs PSC Questions February 2022, Current Affairs in Malayalam February 2022, Kerala PSC Current Affairs in Malayalam February 2022. Are you searching for Current Affairs Questions and Answers in February 2022? Then you are in the right place. In this article, we have shared the Malayalam Current Affairs February 2022 PSC Questions and Answers.

ഫെബ്രുവരി മാസം കറൻറ് അഫയേഴ്‌സ് ചോദ്യങ്ങളും ഉത്തരങ്ങളും താഴെ നൽകിയിരിക്കുന്നു. പി.എസ്.സി പരീക്ഷകൾക്ക് ഉയർന്ന മാർക്ക് കരസ്ഥമാക്കാൻ ഇവ പഠിക്കുക.

Malayalam Current Affairs February 2022

Malayalam current affairs is an important topic for every Kerala PSC exam. So learning Malayalam Current Affairs February 2022 will helps you to score good marks for competitive exams. The important current affairs in February 2022 are provided here as questions and answers.

1. കേരളത്തിലെ ഏതു സ്ഥലമാണ് ദേശീയ സ്മാരകമാക്കാൻ അടുത്തിടെ കേന്ദ്ര സർക്കാർ തീരുമാനിച്ചത്?

കാലടി

2.വേൾഡ് ഗെയിംസ് അത്‌ലറ്റ് ഓഫ് ദി ഇയർ പുരസ്കാരം നേടുന്ന ആദ്യ മലയാളി ഹോക്കി താരം?

പി ആർ ശ്രീജേഷ്

3. പ്രശ്നങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് രജിസ്റ്റർ ചെയ്ത് 48 മണിക്കൂറിനകം ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കുവാൻ വനിതാ ശിശു വികസന വകുപ്പ് ആരംഭിച്ച പദ്ധതി?

കാതോർത്ത്

4. സ്ത്രീകൾ നേരിടുന്ന സാമൂഹിക വിലക്കുകൾ പൊളിച്ചെഴുതുന്ന തിനായി സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് ആരംഭിച്ച പ്രചരണ പരിപാടി?

ഇനി വേണ്ട വിട്ടുവീഴ്ച

5. സംസ്ഥാന സർക്കാർ മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമമായി പ്രഖ്യാപിച്ചത്?

അയനം (കോട്ടയം)

6. പുതുതായി രൂപവത്കരിക്കുന്ന കേരള പോലീസ് ഫുട്ബോൾ അക്കാദമിയുടെ ആസ്ഥാനം?

മലപ്പുറം

7. പുതുതായി രൂപവത്കരിക്കുന്ന കേരള പോലീസ് ഫുട്ബോൾ അക്കാദമിയുടെ ഡയറക്ടർ?

ഐ എം വിജയൻ

8. നിർമ്മലസീതാരാമൻ തന്റെ എത്രാമത്തെ ബജറ്റ് ആണ് 2022 ഫെബ്രവരി 1 -ന് അവതരിപ്പിച്ചത്?

4- മത്

9. 1971 ലെ ഇന്ത്യ- പാക്കിസ്ഥാൻ യുദ്ധത്തിൽ പങ്കെടുത്ത കപ്പലായ ഖുക്രിയുടെ പേരിലുള്ള സ്മാരകം സ്ഥിതിചെയ്യുന്നത്?

ദിയു

10. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് നിർമ്മിച്ച തീരസംരക്ഷണ സേനയുടെ ഭാഗമാകുന്ന ഹെലികോപ്റ്റർ ഏതാണ്?

ധ്രുവ്

11. പാമ്പിനെ പിടിക്കാൻ സഹായം നൽകുന്ന വനംവകുപ്പിന്റെ മൊബൈൽ ആപ്പ്?

സർപ്പ

12. ഇന്ത്യ ബഹിഷ്കരിച്ച ശീതകാല ഒളിമ്പിക്സ് വേദി?

ബെയ്ജിങ്

13. കോഴിക്കോട് ജില്ലയിൽ ഭക്ഷ്യവിഷബാധയും ജലജന്യരോഗങ്ങളും തടയാൻ ആരംഭിക്കുന്ന പദ്ധതി?

ഓപ്പറേഷൻ വിബ്രിയോ

14. ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന ആത്മകഥ ആരുടേതാണ്?

എം ശിവശങ്കർ

15. 2022ലെ പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി പുരസ്കാരം ലഭിച്ച വ്യക്തി?

ഡി ഷാജി

16. എറണാകുളം തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ സമീപത്തുനിന്നും ഗവേഷകർ കണ്ടെത്തിയ പുതിയ ഇനം തവള?

യൂഫയ്ലെറ്റിസ് ജലധാര

17. എയർതിങ്‌സ് മാസ്റ്റേഴ്സ് ഓൺലൈൻ റാപ്പിഡ് ചെസ്സ് ടൂർണ്ണമെന്റിൽ ലോക ചെസ് ചാമ്പ്യൻ മാഗ്നസ് കാൾസനെ തോൽപ്പിച്ച ഇന്ത്യയുടെ ഗ്രാൻഡ് മാസ്റ്റർ?

ആർ പ്രഗ്നാനന്ദ (16 വയസ്സ്)

18. ഇന്ത്യയിലാദ്യമായി എക്സ്പ്രസ് വേ കടക്കാൻ വന്യജീവികൾക്ക് ഹരിത മേൽപ്പാലം നിർമ്മിക്കുന്നത് എവിടെ?

നാഗ്പൂർ

19. കവി വിഷ്ണുനാരായണൻ നമ്പൂതിരി യുടെ പേരിലുള്ള പ്രഥമ വൈഷ്ണവം സാഹിത്യ പുരസ്കാരം (2022) ലഭിച്ചത് ആർക്ക്?

ഡോ. എം ലീലാവതി

20. ഫെഡറേഷൻ കപ്പ് വോളിബോൾ തുടർച്ചയായി നാലാം തവണയും കിരീട ജേതാക്കൾ?

കേരള ടീം

21. ഇന്ത്യയിലെ ആദ്യത്തെ ഇ- വേസ്റ്റ് ഇക്കോ പാർക്ക്?

ന്യൂഡൽഹി

22. റഷ്യ -യുക്രൈൻ യുദ്ധത്തെ തുടർന്ന് യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള രക്ഷാദൗത്യം?

ഓപ്പറേഷൻ ഗംഗ

23. വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് നൽകുവാനുള്ള കേരള സർക്കാർ പദ്ധതി?

വിദ്യാകിരണം

24. യുഎസ് സുപ്രീം കോടതി ജഡ്ജി പദവിയിലെത്തുന്ന ആദ്യ കറുത്ത വർഗക്കാരി?

കെറ്റാൻജി ബ്രൗൺ ജാക്സൺ

25. ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് മലയാളം മിഷൻ സംഘടിപ്പിച്ച പരിപാടി?

മലയാണ്മ

26. 2022 – ലെ ലോക മാതൃഭാഷാ ദിനത്തിന്റെ പ്രമേയം?

ബഹുഭാഷാ പഠനത്തിനായി സാങ്കേതികവിദ്യ ഉപയോഗിക്കാം: വെല്ലുവിളികളും അവസരങ്ങളും

27. 2022 ഫെബ്രുവരി 24 -ന് യുക്രൈനിലേക്ക്‌ സൈനിക അധിനിവേശം നടത്തി കര- വ്യോമ ആക്രമണം ആരംഭിച്ച രാജ്യം?

റഷ്യ

28. വിദേശ രാജ്യത്തെ ഇന്ത്യയുടെ ആദ്യ ഐഐടി ക്യാമ്പസ് നിലവിൽ വരുന്നത്?

യുഎഇ

29. ഇന്ത്യയിലെ ആദ്യത്തെ അക്ഷരം മ്യൂസിയം നിലവിൽ വരുന്നത് എവിടെയാണ്?

കോട്ടയം

30. ചൂഷണത്തിന് വിധേയരായ അവിവാഹിതരായ അമ്മമാർക്ക് സഹായം നൽകുന്ന കേരള സാമൂഹിക സുരക്ഷാ മിഷൻ പദ്ധതി?

സ്നേഹസ്പർശം പദ്ധതി

31. രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഭരണഘടനാ സാക്ഷരത ജില്ല ആവുന്നത്?

കൊല്ലം (പ്രഖ്യാപനം 2022 ആഗസ്റ്റ് 14 ന്)

32. ട്രാൻസ്ജെൻഡർ വിഭാഗത്തിന് അധ്യാപക ജോലിയിൽ ഒരു ശതമാനം സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം?

കർണാടകം

33. മുതിർന്ന പൗരന്മാരുടെ ക്ഷേമവും സംരക്ഷണവും ലക്ഷ്യമാക്കി കേന്ദ്ര ത്തിന്റെ ധന സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതി?

എൽഡർ ലൈൻ പദ്ധതി

34. കൃഷിപരിപാലനത്തിലൂടെ ഭിന്നശേഷി കുട്ടികളിൽ മാനസിക സാമൂഹിക തലങ്ങളിൽ മാറ്റം വരുത്തുവാനായി ആരംഭിച്ച പദ്ധതി?

ബ്ലോസം പദ്ധതി

35. ‘പച്ച കലർന്ന ചുവപ്പ്’ എന്ന ആത്മകഥാംശം ഉൾക്കൊള്ളുന്ന പുസ്തകമെഴുതിയത്?

കെ ടി ജലീൽ

36. 2022 ഫെബ്രുവരിയിൽ അന്തരിച്ച പ്രശസ്ത സിനിമാ നടി?

കെ പി എ സി ലളിത

37. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ ജില്ല?

തൃശ്ശൂർ (രണ്ടാമത്തെ സമ്പൂർണ ഡിജിറ്റൽ ജില്ല കോട്ടയം)

38. ഒറ്റപ്പെട്ടുപോയ വയോജനങ്ങൾക്ക് കൈത്താങ്ങായി കേരള പോലീസ് ആരംഭിച്ച പദ്ധതി?

പ്രശാന്തി

39. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ എം ഡി യായി നിയമിതനായത്?

ശ്രീറാം വെങ്കിട്ടരാമൻ

40. കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ?

പ്രേംകുമാർ

41. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്?

കെ സച്ചിദാനന്ദൻ

42. കോണ്ടേ നാസ്റ്റ് ട്രാവലറിന്റെ 2022-ൽ കണ്ടിരിക്കേണ്ട 30 സ്ഥലങ്ങളുടെ പട്ടികയിൽ ഇടം നേടിയ കേരളത്തിൽ നിന്നുള്ള സ്ഥലം?

അയ്മനം

43. ക്രിക്കറ്റിൽ ആദ്യമായി 5000 റൺസ് നേടുന്ന വനിതാ ക്യാപ്റ്റൻ?

മിതാലി രാജ്

44. തുടർച്ചയായി നാലാം തവണയും സംസ്ഥാന സർക്കാരിന്റെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് പുരസ്കാരം കരസ്ഥമാക്കുന്ന ജില്ല?

തിരുവനന്തപുരം

45. കേരളത്തിലെ എല്ലാ വീടുകളിലും പാചകത്തിന് പ്രകൃതിവാതകം എത്തിക്കുന്ന പദ്ധതി?

സിറ്റി ഗ്യാസ് പദ്ധതി

46. 2022-ൽ ഫ്രാൻസുമായി ചേർന്ന് ഭൂമിയുടെ ഉപരിതല താപനിലയെക്കുറിച്ച് പഠിക്കുന്നതിനായി ഇന്ത്യ വിക്ഷേപിക്കുന്ന ഉപഗ്രഹം?

തൃഷ്ണ

47. ഇന്ത്യയുടെ വൈസ് ചീഫ് ഓഫ് ആർമി സ്റ്റാഫ് (കരസേനാ ഉപമേധാവി )?

മനോജ് പാണ്ഡെ

48. ഏതു രാജ്യത്തിന്റെ പ്രധാനമന്ത്രിയാ യിട്ടാണ് അന്റോണിയോ കോസ്റ്റ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്?

പോർച്ചുഗൽ

49. നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ ഏറ്റവും മുമ്പിൽ നിൽക്കുന്ന സംസ്ഥാനം?

കേരളം

50. ലോകത്തിലെ ഏറ്റവും വലിയ പഞ്ചലോഹവിഗ്രഹമായ രാമാനുജാചാര്യ സ്വാമിയുടെ പ്രതിമ എവിടെയാണ് സ്ഥിതി ചെയ്യുന്നത്?

തെലുങ്കാന

Malayalam Current Affairs PSC Questions February 2022

Malayalam Current Affairs PSC questions and their answers in February 2022 are provided here. You can learn the important current affairs in February 2022 as questions and answers. Malayalam current affairs questions are crucial for every PSC exam. In every Kerala PSC exam, ten to fifteen questions are based on current affairs. So learning the Malayalam Current Affairs February 2022 will helps you to score good marks in every competitive exam.

View all Current AffairsClick here
HomeClick here