(10th Prelims Syllabus 2023, Kerala PSC 10th Prelims Syllabus 2022, Kerala PSC 10th Level Preliminary Exam Syllabus) കേരള PSC 10th Prelims Syllabus ആണോ നിങ്ങൾ തിരയുന്നത്? എങ്കിൽ നിങ്ങൾ ശെരിയായ ഇടത്താണ് എത്തിയിരിക്കുന്നത്. ഇവിടെ നിന്നും Kerala PSC 10th Level Preliminary Exam Syllabus PDF ഫോർമാറ്റിൽ ഡൌൺലോഡ് ചെയ്യാൻ സാധിക്കും.
Kerala PSC 10th Level Preliminary Exam Syllabus
കേരള പബ്ലിക് സർവീസ് കമ്മീഷൻ (കേരള പിഎസ്‌സി) പത്താം തല പ്രിലിമിനറി പരീക്ഷയുടെ വിശദമായ പരീക്ഷാ സിലബസ് പുറത്തിറക്കി. വിവിധ പത്താം തല പിഎസ്‌സി പരീക്ഷകൾക്കായി ഓൺലൈൻ അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്ക് ഈ വിശദമായ സിലബസിന്റെയും പരീക്ഷ പാറ്റേണിന്റെയും സഹായത്തോടെ കേരള പിഎസ്‌സി പത്താം ലെവൽ പ്രിലിമിനറി പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാം.
പത്താം തരാം മെയിൻ പരീക്ഷകൾക്ക് മുമ്പ് ഒരു പൊതു പ്രിലിമിനറി പരീക്ഷ നടത്തും. പ്രിലിമിനറി പരീക്ഷ വിജയിച്ചാൽ മാത്രമേ ഉദ്യോഗാർത്ഥികൾക്ക് പ്രധാന പരീക്ഷകൾ എഴുതാൻ യോഗ്യത നേടുകയൊള്ളു. 10th ലെവൽ പ്രിലിമിനറി സിലബസ് ഒരു PDF ഫയലായി നിങ്ങൾക്ക് ഇവിടെ നിന്നും ഡൗൺലോഡ് ചെയ്യാം. ഈ സിലബസ് ഉപയോഗിച്ച് ഒരു മികച്ച പഠന പദ്ധതി തയ്യാറാക്കുക. കൂടുതലും NCERT ടെക്സ്റ്റ് ബുക്ക് ഉപയോഗിച്ച് പ്രെലിംസിനു തയ്യാറെടുക്കുക.
Name of Exam | 10th level or SSLC level Preliminary exam 2022 |
Conducting Authority | Kerala Public Service Commission |
Type Of Exam | OMR |
Medium of Question | Malayalam |
Exam Duration | 1 hour 15 minutes |
Exam Date | — |
Hall Ticket Date | — |
Official Site | www.keralapsc.gov.in |
PSC 10th Prelims Syllabus in Malayalam
Kerala PSC 10th Prelims Syllabus മലയാളത്തിൽ ചുവടെ നൽകിയിരിക്കുന്നു. കൺഫർമേഷൻ നൽകിയവരും കേരള പിഎസ്‌സി പത്താം തല പ്രിലിമിനറി എഴുതാൻ തയ്യാറുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് ഈ സിലബസ് ഉപയോഗിച്ച് അവരുടെ പഠന രീതി എളുപ്പത്തിൽ തയ്യാറാക്കാം. എന്തൊക്കെയാണ് വിഷയങ്ങൾ എന്ന് നോക്കാം.
1. General Knowledge, Current Affairs, and Renaissance in Kerala
- ശാസ്ത്ര സാങ്കേതിക മേഖലകൾ, കല സംസ്കാര മേഖല, രാഷ്ട്രീയ സാഹിത്യ സാമ്പത്തിക മേഖല, കായിക മേഖല – ഇവയുമായി ബന്ധപ്പെട്ട ഇന്ത്യയിലേയും പ്രത്യേകിച്ച് കേരളത്തിലേയും സമകാലീന സംഭവങ്ങൾ.
- ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ , അതിർത്തികളും അതിരുകളും, ഊർജ്ജ മേഖലയിലേയും ഗതാഗത വാർത്താവിനിമയ മേഖലയിലേയും പുരോഗതി, പ്രധാന വ്യവസായങ്ങൾ എന്നിവയെ കുറിച്ചുള്ള പ്രാഥമിക അറിവ്.
- ഇന്ത്യയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായി ബന്ധപ്പെട്ട മുന്നേറ്റങ്ങൾ, ദേശിയ പ്രസ്ഥാനങ്ങൾ, സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികൾ തുടങ്ങിയവ.
- ഒരു പൗരന്റെ കടമകളും, മൗലികാവകാശങ്ങളും. ഇന്ത്യൻ ദേശീയ പതാക, ദേശീയ ചിന്ഹങ്ങൾ , ദേശീയ ഗാനം, ദേശിയ ഗീതം തുടങ്ങിയ അടിസ്ഥാന വിവരങ്ങളും മനുഷ്യാവകാശ കമ്മീഷൻ വിവരാവകാശ കമ്മീഷനുകൾ എന്നിവയെ സംബന്ധിച്ച അറിവുകളും.
- കേരളത്തിൻ്റെ അടിസ്ഥാന വിവരങ്ങൾ, നദികളും കായലുകളും, വിവിധ വൈദ്യുത പദ്ധതികൾ, വന്യജീവി സങ്കേതങ്ങളും, ദേശീയ ഉദ്യാനങ്ങൾ, മത്സ്യബന്ധനം, കായികരംഗം തുടങ്ങിയവയെ കുറിച്ചുള്ള അറിവ്.
- ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ മുന്നേറ്റങ്ങളും അതിന് പിന്നിൽ പ്രവർത്തിച്ചവരും, കേരളത്തിലെ സാമൂഹിക പരിഷ്കരണവും അയ്യൻകാളി ചട്ടമ്പിസ്വാമികൾ , ശ്രീനാരായണ ഗുരു, പണ്ഡിറ്റ് കറുപ്പൻ , വി.ടി ഭട്ടതിരിപ്പാട് , കുമാരഗുരു , മന്നത്ത് പദ്മനാഭൻ തുടങ്ങിയ സാമൂഹ്യ പരിഷ്കർത്താക്കളും.
2. General Science – Natural Science
- മനുഷ്യശരീരത്തെ കുറിച്ചുള്ള പൊതു അറിവ്
- ജീവകങ്ങളും അപര്യാപ്തതാ രോഗങ്ങളും
- കേരളത്തിലെ ആരോഗ്യക്ഷേമ പ്രവർത്തങ്ങൾ
- വനങ്ങളും വനവിഭവങ്ങളും
- കേരളത്തിലെ പ്രധാന ഭക്ഷ്യ, കാർഷിക വിളകൾ
- പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും
3. General Science – Physical Science
- ആറ്റവും ആറ്റത്തിൻറ്റെ ഘടനയും
- ആയിരുകളും ധാധുക്കളും
- മൂലകങ്ങളും അവയുടെ വർഗ്ഗീകരണവും
- ഹൈഡ്രജനും ഓക്‌സിജനും
- രസതന്ത്രം ദൈനംദിന ജീവിതത്തിൽ
- ദ്രവ്യവും പിണ്ഡവും
- പ്രവർത്തിയും ഊർജവും
- ഊർജ്ജവും അതിൻ്റെ പരിവർത്തനവും
- താപവും ഊഷ്മാവും
- പ്രകൃതിയിലെ ചലനങ്ങളും ബലവും
- ശബ്ദവും പ്രകാശവും
- സൗരയൂഥവും സവിശേഷതകളും
4. Simple Arithmetic (ലഗുഗണിതം)
- സംഖ്യകളും അടിസ്ഥാന ക്രിയകളും
- ലസാഗു, ഉസാഘ
- ഭിന്നസംഖ്യകൾ
- ദശാംശ സംഖ്യകൾ
- വർഗ്ഗവും വർഗ്ഗമൂലവും
- ശരാശരി
- ലാഭവും നഷ്ടവും
- സമയവും ദൂരവും
5. മാനസികശേഷിയും നിരീക്ഷണപാടവ പരിശോധനയും
- ശ്രേണികൾ
- സമാനബന്ധങ്ങൾ
- ഗണിത ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള ക്രിയകൾ
- തരംതിരിക്കൽ
- ഒറ്റയാനെ കണ്ടെത്തൽ
- അർത്ഥവത്തായ രീതിയിൽ പദങ്ങളുടെ ക്രമീകരണം
- വയസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ
- സ്ഥാന നിർണയം
10th Prelims Syllabus 2023 PDF download
10th Prelims Syllabus 2023 PDF download താഴെ നൽകിയിരിക്കുന്നു. നിങ്ങളുടെ പഠനക്കുറിപ്പിൽ ഈ സിലബസ് എഴുതുകയോ പ്രിന്റൗട്ട് എടുക്കുകയോ ചെയ്യാം. ഒരു മികച്ച പഠന പദ്ധതി തയ്യാറാക്കാൻ ഇത് സഹായകരമാണ്.
View all: Kerala PSC Syllabus
FAQ
Here are the frequently asked questions and their answers on Kerala PSC 10th Level Preliminary Exam Syllabus.
What is the Kerala PSC 10th level preliminary exam?
The Kerala PSC 10th level preliminary exam is a common preliminary exam conducted before Kerala PSC 10th level mains exams. The candidates who have passed 10th level prelims are allotted to write the 10th level mains exams.
Where can I download the Kerala PSC 10th Level Preliminary exam syllabus PDF?
You can download the Kerala PSC 10th level preliminary exam syllabus PDF from here.
What is the passing mark for PSC preliminary exam?
The pass mark of the PSC preliminary can’t be said before the exam. Generally, a cut-off mark is published together with the exam result and the candidates who scored marks above the cut-off are selected for the main exams.
How many papers are there in PSC prelims?
The PSC prelims stage consists of only one paper which has to be cleared offline.