Kerala Politics Malayalam PSC Questions | കേരള രാഷ്ട്രീയം GK

11. രാജ്യസഭാംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുള്ള മലയാളി കാർട്ടൂണിസ്റ്റ് ആര്?

അബു എബ്രഹാം (1972-78). സർദാർ കെ.എം. പണിക്കർ (1959-60), ജി. രാമചന്ദ്രൻ (1964-70) എന്നിവരും നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

12. കേരളത്തിലെ ലോകസഭാ സംവരണനിയോജക മണ്ഡലങ്ങൾ ഏവ?

ഒറ്റപ്പാലം, അടൂർ

13. കേരളത്തിൽ എത്ര നിയമസഭാ നിയോജകമണ്ഡലങ്ങൾ സംവരണ മണ്ഡലങ്ങളാണ്?

14

14. കേരള രൂപീകരണശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 126 സീറ്റിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ എത്ര സീറ്റ് നേടി?

60 (കോൺഗ്രസിന് 43)

15. കേരള ഭൂപരിഷ്കരണ ഭേദഗതി നിയമം നിയമസഭയിൽ അവതരിപ്പിച്ച് പാസ്സാക്കിയ റവന്യുമന്ത്രി ആര്?

കെ.ആർ. ഗൗരിയമ്മ

16. പഞ്ചാബ്, ആന്ധ്ര സംസ്ഥാനങ്ങളിൽ ഗവർണർ ആയിരുന്ന കേരള മുഖ്യമന്ത്രി ആര്?

പട്ടം താണുപിള്ള

17. തിരുവിതാംകൂറിലെ ആദ്യ ജനകീയ മന്ത്രിസഭയുടെ മുഖ്യമന്ത്രി ആര്?

പട്ടം താണുപിള്ള

18. ‘കേരളഗാന്ധി’ എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമരസേനാനി?

കെ. കേളപ്പൻ

19. സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യ അധ്യക്ഷപദവി വഹിച്ചതാര്?

സുഗതകുമാരി

20. നാഗാലാൻഡ് ഗവർണറും വിമോചന വൈദ്യശാസ്ത്രത്തിന്റെ വക്താവുമായിരുന്ന മലയാളി ആര്?

എം.എം. തോമസ്