(Kerala History PSC Questions and Answers in Malayalam, Kerala History Malayalam GK Questions and Answers, Kerala History in Malayalam) കേരളം ചരിത്രം ജനറൽ നോളജ് ചോദ്യങ്ങളും ഉത്തരങ്ങളും ആണോ നിങ്ങൾ തിരയുന്നത്? എങ്കിൽ നിങ്ങൾ ശെരിയായ സ്ഥലത്താണ് എത്തിയിരിക്കുന്നത്. ഈ ലേഖനത്തിൽ ഏതാനും പ്രധാനപ്പെട്ട കേരളം ചരിത്രം മലയാളം PSC ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങിയിരിക്കുന്നു. ക്വിസ് മത്സരങ്ങളിലും കേരള PSC, UPSC, SSC തുടങ്ങിയ മത്സര പരീക്ഷകളിലും പങ്കെടുക്കുന്ന വിദ്യാർത്ഥികളെ ഈ ചോദ്യങ്ങൾ സഹായിക്കും.
Kerala History Malayalam PSC Questions and Answers
1. കൊല്ലവർഷം ആരംഭിച്ചതെന്ന്?
2. കോഴിക്കോടിനേയും സാമൂതിരിയേയും ആദ്യമായി പരാമർശിച്ച ഒരു സഞ്ചാരി 1343 ജനുവരി 2 ന് കോഴിക്കോടെത്തി. ആര്?
3. കേരളത്തിലെ ക്രിസ്ത്യസഭകളുടെ ചരിത്രത്തിൽ ഓർമ്മപ്പെടുന്ന ദിനമാണ് 1599 ജൂൺ 20 – 26. എന്താണീ ദിനത്തിന്റെ പ്രാധാന്യം?
4. മധുര തിരുമലനായ്ക്കന്റെ സേനയുമായി 1625 ൽ കണിയാംകുളത്തു വെച്ച് നടന്ന യുദ്ധത്തിൽ വേണാടിന്റെ പടത്തലവൻ ചതിയിൽ കൊല്ലപ്പെട്ടതിനെ അധികരിച്ച് രചിക്കപ്പെട്ട തെക്കൻപാട്ട്?
5. കൊച്ചിയിലെ മട്ടാഞ്ചേരിയിൽ വെച്ച് 1653 ജനുവരി 3 ന് സുറിയാനി ക്രിസ്ത്യാനികൾ ജെസ്യുട്ട് പാതിരിമാർക്കെതിരെ ചെയ്‌ത സത്യം ഏതുപേരിൽ അറിയപ്പെടുന്നു?
6. ഫ്രഞ്ചുകാർ കടത്തനാട് രാജാവിനെ തോൽപിച്ച് 1725 ൽ പിടിച്ചെടുത്ത്, ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരവും കുറേക്കാലം കൈയ്യിൽ വച്ച പ്രദേശം?
7. മാർത്താണ്ഡവർമ്മ കുളച്ചൽ യുദ്ധത്തിൽ (1741 ഓഗസ്റ്റ് 10) ഡച്ചുകാരെ പരാജയപ്പെടുത്തി തടവുകാരനാക്കിയിയ ഒരാൾ പിന്നീട് തിരുവിതാംകൂറിന്റെ സർവ്വസൈന്യാധിപനായി. ആര്?
8. കൊച്ചിയിലെ ബോൾഗാട്ടിദ്വീപിൽ 1744 ൽ കൊട്ടാരം പണിതതാര്?
9. അയൽരാജ്യങ്ങൾ പിടിച്ചടക്കി രാജ്യവിസ്തൃതി വധിപ്പിച്ചശേഷം മാർത്താണ്ഡവർമ്മ തിരുവതാംകൂർ രാജ്യം 1750 ൽ ശ്രീപദ്ഭനാഭന് സമർപ്പിച്ച ചടങ്ങ്?
10. തിരുവിതാംകൂറിലെ ആദ്യത്തെ ദിവാൻ?