Kerala History Malayalam PSC Questions | കേരള ചരിത്രം GK

11. ആലപ്പുഴ പട്ടണവും തുറമുഖവും സ്ഥാപിച്ച ദിവാൻ?

രാജാകേശവദാസൻ

12. ടിപ്പുസുൽത്താന്റെ തിരുവിതാംകൂർ അക്രമണകാലത് ആരായിരുന്നു തിരുവതാംകൂർ രാജാവ്?

ധർമ്മരാജ (രാമവർമ്മ)

13. കണ്ണവത്ത് ശങ്കരൻ നമ്പ്യാർ ആരുടെ പ്രധാന പടനായകനായിരുന്നു?

പഴശ്ശിരാജയുടെ

14. ബ്രിട്ടീഷ് ഭരണത്തിൽ മദ്രാസ് പ്രവിശ്യയിലെ ഒരു ജില്ലയായി മലബാർ മാറുന്നതെന്ന്?

1800 മെയ് 21

15. ബ്രിട്ടീഷ് അധികാരത്തിനെതിരെ പോരാടിയ കേരളവർമ്മ പഴശ്ശി രാജ ഏത് രാജ്യകുടുംബാംഗമായിരുന്നു?

കോട്ടയം രാജകുടുംബം

16. ലോകത്തിലെ ആദ്യത്തെ തേക്കുതോട്ടം 1842 ൽ ബ്രിട്ടിഷുകാർ ആരംഭിച്ചതെവിടെ?

നിലമ്പൂരിൽ

17. ശ്രീനാരായണഗുരു അരുവിപ്പുറത് ശിവപ്രതിഷ്ട്ട നടത്തിയ വര്ഷം?

1888

18. സർക്കാർ സർവീസിൽ നാട്ടുകാർക്ക് ന്യായമായ പങ്കുലഭിക്കുന്നതിനു വേണ്ടി 10038 പേര് ഒപ്പിട്ട് 1891 ജനുവരി 11 ന് ശ്രീമൂലം തിരുന്നാൾ രാജാവിന് സമർപ്പിച്ച ഹർജി അറിയപ്പെടുന്നത് ഏതു പേരിൽ?

മലയാളീ മെമ്മോറിയൽ

19. കോട്ടക്കൽ ആര്യവൈദ്യശാലയുടെ സ്ഥാപകൻ?

പി.എസ്. വാര്യർ (1869-1944)

20. എസ്.എൻ.ഡി.പി. യോഗത്തിന്റെ ആദ്യ സെക്രട്ടറി ആര്? – കുമാരനാശാൻ (1903 മുതൽ 1919 ജൂലൈ വരെ). ആദ്യ പ്രസിഡണ്ട്

ശ്രീനാരായണഗുരു