Geography Malayalam PSC Questions | ഭൂമിശാസ്ത്രം GK

21. ഇംഗ്ലണ്ടിലെ ഗ്രീൻവിച്ച് പട്ടണത്തിലൂടെ കടന്നുപോകുന്ന രേഖാംശ (Longitude) രേഖയുടെ പേര്?

പ്രൈം മെറിഡിയൻ

22. ഭൂമിയോട് ഏറ്റവും അടുത്തുനിൽക്കുന്ന അന്തരീക്ഷപാളി?

ട്രോപോസ്ഫിയർ

23. എന്താണ് മഹാവൃത്തം (Great circle)?

ഭൂമധ്യരേഖ

24. രാത്രിയും പകലും തുല്യമായിരിക്കുന്നത് ഏതു ഭൂമേഖലയിലാണ്?

ഭൂമധ്യരേഖയിൽ

25. 1957 മാർച്ച് 22 ന് ഇന്ത്യ അംഗീകരിച്ച ദേശീയ കലണ്ടർ ഏത്?

ശകവർഷം കലണ്ടർ

26. അറുപതു വിനാഴികയാണ് ഒരു നാഴിക. ഏഴര നാഴികയാണ് ഒരു യാമം. ഒരു യാമം എത്ര മണിക്കൂറാണ്?

3 മണിക്കൂർ (ഒരു വിനാഴിക= 24 സെക്കൻഡ്)

27. സമരാത്രദിനങ്ങൾ ഏവ?

മാർച്ച് 21, സെപ്റ്റംബർ 22

28. ആധിവർഷങ്ങളിൽ പുതിയൊരു മാസമുള്ള കലണ്ടർ ഏത്?

യഹൂദ കലണ്ടർ

29. ഗുഹയുടെ ഉത്ഭവം, ഘടന, സസ്യജന്തുജാലം തുടങ്ങിയവയെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കുന്ന വിജ്ഞാനശാഖ?

സ്പീലിയോളജി (Speleology)

30. അര്ജന്റീനയിലും തെക്കൻ ഉര്ഗ്വയിലും കാണപ്പെടുന്ന മരങ്ങളില്ലാത്ത വിശാലമായ പുൽപ്രദേശത്തിന്റെ പേര്?

പാമ്പാസ്