Geography Malayalam PSC Questions | ഭൂമിശാസ്ത്രം GK

(Geography in Malayalam, Malayalam Geography PSC Questions and Anwers,) മലയാളം ജിയോഗ്രഫി ജനറൽ നോളജ് ചോദ്യങ്ങളും ഉത്തരങ്ങളും ആണോ നിങ്ങൾ തിരയുന്നത്? എങ്കിൽ നിങ്ങൾ ശെരിയായ സ്ഥലത്താണ് എത്തിയിരിക്കുന്നത്. ഈ ലേഖനത്തിൽ ഏതാനും പ്രധാനപ്പെട്ട മലയാളം PSC ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങിയിരിക്കുന്നു. ക്വിസ് മത്സരങ്ങളിലും കേരള PSC, UPSC, SSC തുടങ്ങിയ മത്സര പരീക്ഷകളിലും പങ്കെടുക്കുന്ന വിദ്യാർത്ഥികളെ ഈ ചോദ്യങ്ങൾ സഹായിക്കും.

Geography Malayalam PSC Questions and Answers

1.ഭൂമിയും സൂര്യനും ഏറ്റവും കൂടുതൽ അകാലത്തിലായിരിക്കുന്ന ദിനം?

ജൂലൈ 4

2. 180 ഡിഗ്രി രേഖാംശത്തിലുള്ള രേഖ ഏതു പേരിൽ അറിയപ്പെടുന്നു?

അന്താരാഷ്ട്ര ദിനരേഖ (International Date Line)

3. ഭൂമിയിൽ നിന്ന് നക്ഷത്രങ്ങളുടെ ദൂരം അലക്കുന്നതിന്റെ യൂണിറ്റ് എന്ത്?

പ്രകാശവർഷം

4. ചന്ദ്രന്റെ ഒരേ വശം തന്നെ നാമെപ്പോഴും കാണുന്നതിന് കാരണം?

ചന്ദ്രൻ ഭൂമിയെ ചുറ്റുന്നതിനും സ്വന്തം അച്ചുതണ്ടിൽ കറങ്ങുന്നതിനും എടുക്കുന്ന സമയം ഒന്നായതുകൊണ്ട്

5. ദക്ഷിണധ്രുവത്തിൽ തുടർച്ചയായ സൂര്യപ്രകാശം ലഭിക്കുന്നത് ഏത് കാലത്?

ദക്ഷിണായനാന്തം (മകരസംക്രാന്തി)

6. അന്തരീക്ഷത്തിലെ ഏതു വാതകമാണ് അൾട്രാ വയലറ്റ് രശ്മികളെ ആഗിരണം ചെയ്യുന്നത്?

ഓസോൺ

7. ‘ഡോൾഡ്രംസ് ബെൽറ്റ്’ എവിടെയാണ്?

ഭൂമധ്യരേഖക്കടുത്ത്

8. മേഘങ്ങളില്ലാത്തതിനാലും മറ്റുചില കാലാവസ്ഥ പ്രതിഭാസങ്ങളാലും അന്തരീക്ഷത്തിലെ ഈ പാളി ജെറ്റ് വിമാനങ്ങൾക്ക് സഞ്ചാരിക്കാൻ ഏറ്റവും ഉത്തമമാണ്. ഏത് അന്തരീക്ഷ പാളി?

സ്ട്രാറ്റോസ്‌ഫിയർ

9. ഈർപ്പം (Humidity) അളക്കുന്നതിനുള്ള ഉപകരണം?

ഹൈഗ്രോമീറ്റർ

10. ഭൂമിയുടെ ആഴങ്ങളിൽ ലാവ കട്ടി പിടിച്ചുണ്ടാകുന്ന പാറകളുടെ പേര്?

പ്ലൂട്ടോണിക്‌ പാറകൾ (Plutonic rocks)