SSC Junior Engineer 2024: ഇന്ത്യയിലെ വിവിധ സർക്കാർ വകുപ്പുകളിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. ജൂനിയർ എഞ്ചിനീയർ തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെൻ്റിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഇപ്പോൾ അപേക്ഷ ക്ഷണിക്കുന്നു.
വിവിധ ഡിഗ്രി യോഗ്യതകൾക്കായി ഉദ്യോഗാർത്ഥികൾക്ക് മൊത്തം 968 ജോലി ഒഴിവുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. കേന്ദ്രസർക്കാരിന് കീഴിൽ ഉയർന്ന വേതനം ലഭിക്കുന്ന ജോലി ലഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. ഈ തസ്തികയിലേക്ക് നിങ്ങൾക്ക് 2024 മാർച്ച് 28 മുതൽ 2024 ഏപ്രിൽ 18 വരെ ഓൺലൈനായി അപേക്ഷിക്കാം.
SSC Junior Engineer ഒഴിവുകളുടെ വിശദാംശങ്ങൾ
ഇന്ത്യയിലെ വിവിധ സർക്കാർ വകുപ്പുകളിൽ ജോലി ആഗ്രഹിക്കുന്നവർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത, ഒഴിവുകളുടെ എണ്ണം, പ്രായം, അപേക്ഷാ ഫീസ് എന്നിവ ചുവടെ കൊടുക്കുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷിക്കുന്നതിന് മുമ്പ് ഇനിപ്പറയുന്ന ഔദ്യോഗിക അറിയിപ്പ് ശ്രദ്ധാപൂർവ്വം വായിക്കുകയും പൂർണ്ണമായി മനസ്സിലാക്കുകയും ചെയ്യുക.
Name of Organisation | സ്റ്റാഫ് സെലെക്ഷന്‍ കമ്മീഷന്‍ |
Job Type | Central Govt. |
Recruitment Type | Direct Recruitment |
Advt No | F. No. HQ-PPII03(2)/1/2024-PP |
Name of Post | ജൂനിയര്‍ എഞ്ചിനീയര്‍ |
Number of Vacancies | 968 |
Job Location | All Over India |
Salary | ₹35,400 – ₹1,12,400/- |
Last Date | 18 April 2024 |
Official Website | https://ssc.gov.in/ |
SSC Junior Engineer ഒഴിവുകള്‍ ഇങ്ങനെ
SSC യുടെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക.
No. | Post Name | Organization | No. of Vacancies |
---|---|---|---|
1 | Junior Engineer (Civil) | Border Roads Organization | 438 Posts |
2 | Junior Engineer (Electrical & Mechanical) | Border Roads Organization | 37 Posts |
3 | Junior Engineer (Civil) | Brahmaputra Board, Ministry of Jal Shakti | 02 Posts |
4 | Junior Engineer (Mechanical) | Central Water Commission | 12 Posts |
5 | Junior Engineer (Civil) | Central Water Commission | 120 Posts |
6 | Junior Engineer (Electrical) | Central Public Works Department (CPWD) | 121 Posts |
7 | Junior Engineer (Civil) | Central Public Works Department (CPWD) | 217 Posts |
8 | Junior Engineer (Electrical) | Central Water and Power Research Station | 02 Posts |
9 | Junior Engineer (Civil) | Central Water and Power Research Station | 03 Posts |
10 | Junior Engineer (Mechanical) | DGQA-NAVAL, Ministry of Defence | 03 Posts |
11 | Junior Engineer (Electrical) | DGQA-NAVAL, Ministry of Defence | 03 Posts |
12 | Junior Engineer (Electrical) | Farakka Barrage Project, Ministry of Jal Shakti | 02 Posts |
13 | Junior Engineer (Civil) | Farakka Barrage Project, Ministry of Jal Shakti | 02 Posts |
14 | Junior Engineer (Civil) | Military Engineer Services (MES) | To be intimated |
15 | Junior Engineer (Electrical & Mechanical) | Military Engineer Services (MES) | To be intimated |
16 | Junior Engineer (Civil) | National Technical Research Organization (NTRO) | 06 Posts |
SSC Junior Engineer പ്രായപരിധി
സ്റ്റാഫ് സെലക്ഷൻ കമ്മിറ്റി ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി ചുവടെ. പിന്നോക്ക വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃത ഇളവുകൾക്ക് അർഹതയുണ്ട്. SC/ST/OBC/PWD/Ex തുടങ്ങിയ വിഭാഗങ്ങളിൽ പെട്ട ഉദ്യോഗാർത്ഥികൾ, പ്രായപരിധിയിൽ ഇളവ് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ഔദ്യോഗിക PDF ശ്രദ്ധാപൂർവം വായിക്കുക.
തസ്തികയുടെ പേര് | പ്രായ പരിധി |
---|---|
ജൂനിയര്‍ എഞ്ചിനീയര്‍ | 30 വയസ്സ് വരെ , ചില വകുപ്പുകളിലേക്ക് 32 വയസ്സ് |
SSC ജൂനിയര്‍ എഞ്ചിനീയര്‍ ജോലി വിദ്യഭ്യാസ യോഗ്യത
SSC Notification അനുസരിച്ച്, ജൂനിയർ എഞ്ചിനീയർ തസ്തികയിലേക്ക് അപേക്ഷിക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം. ഔദ്യോഗിക അറിയിപ്പിൽ പറഞ്ഞിരിക്കുന്ന യോഗ്യതകൾ നിങ്ങൾക്കില്ലെങ്കിൽ, നിങ്ങളുടെ അപേക്ഷ നിരസിക്കപ്പെടും. ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആവശ്യമായ വിദ്യാഭ്യാസം ചുവടെയുണ്ട്. കൂടുതലറിയാൻ, ചുവടെയുള്ള ഔദ്യോഗിക അറിയിപ്പ് വായിച്ച് മനസ്സിലാക്കുക
തസ്തികയുടെ പേര് | വിദ്യാഭ്യാസ യോഗ്യത |
---|---|
ജൂനിയര്‍ എഞ്ചിനീയര്‍ | എഞ്ചിനീയറിംഗ് ഡിഗ്രി / ഡിപ്ലോമ |
SSC ജൂനിയര്‍ എഞ്ചിനീയര്‍ ജോലി അപേക്ഷാ ഫീസ്
SSC യുടെ 968 ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫീസ് അടയ്ക്കണം. അപേക്ഷാ ഫീസ് അടക്കാത്ത അപേക്ഷകൾ സ്വീകരിക്കുന്നതല്ല. അപേക്ഷകർക്ക് ഓൺലൈൻ ബാങ്ക്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് ഓൺലൈനായി ഈ ഫീസ് അടയ്ക്കാം. അപേക്ഷാ ഫീസ് അടക്കാത്ത അപേക്ഷകൾ മുന്നറിയിപ്പില്ലാതെ നിരസിക്കും. അടച്ച ഫീസ് തിരികെ ലഭിക്കില്ല, അപേക്ഷാ ഫീസിന് പുറമെ ഉദ്യോഗാർത്ഥികൾ ബാങ്ക് ചാർജുകളും നൽകണം. അപേക്ഷാ ഫീസ് അടയ്‌ക്കുന്നതിന് മുമ്പ്, പിന്നോക്ക വിഭാഗക്കാർക്കും വനിതാ ഉദ്യോഗാർത്ഥികൾക്കും ഫീസ് ഇളവുകൾ ഉള്ളതിനാൽ വിജ്ഞാപനം PDF വായിക്കുക. നിങ്ങൾക്ക് യോഗ്യതയുണ്ടോയെന്ന് പരിശോധിച്ച് അപേക്ഷിക്കുക.
കാറ്റഗറി | അപേക്ഷ ഫീസ് |
---|---|
Unreserved (UR) & OBC | Rs.100/- |
SC, ST, EWS, FEMALE | Nil |
PwBD | Nil |
SSC ജൂനിയര്‍ എഞ്ചിനീയര്‍ ജോലി എങ്ങനെ അപേക്ഷിക്കാം?
തസ്തികകളിലേക്ക് അപേക്ഷിക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് താഴെ കൊടുത്തിരിക്കുന്ന ഔദ്യോഗിക അറിയിപ്പ് പൂർണ്ണമായും വായിച്ച് മനസ്സിലാക്കിയ ശേഷം മൊബൈൽ വഴിയോ കമ്പ്യൂട്ടർ വഴിയോ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. എങ്ങനെ അപേക്ഷിക്കണം, എന്തൊക്കെ മനസ്സിൽ സൂക്ഷിക്കണം എന്നറിയാൻ താഴെയുള്ള ഔദ്യോഗിക അറിയിപ്പ് വായിച്ച് മനസ്സിലാക്കുക. ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളുമായി ഈ പോസ്റ്റ് ഷെയർ ചെയ്യുക.
അപേക്ഷിക്കേണ്ടതെങ്ങനെ?
- ഔദ്യോഗിക വെബ്സൈറ്റായ https://ssc.gov.in/ സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക
Official Notification | Click Here |
Apply Now | Click Here |