50+ Malayalam Kusruthi Chodyangal | മലയാളം കുസൃതി ചോദ്യങ്ങൾ

(Kusruthi Chodyam, Malayalam Kusruthi Chodyangal with Answers, Kusruthi Chodyangal) മലയാളം കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും ആണോ നിങ്ങൾ തിരയുന്നത്? എങ്കിൽ നിങ്ങൾ ശെരിയായ ഇടത്താണ് എത്തിയിരിക്കുന്നത്. ഈ ലേഖനത്തിൽ ഏതാനും മികച്ച “Malayalam Kusruthi Chodyam with Answers” ഞങ്ങൾ നിങ്ങളുമായി ഷെയർ ചെയ്യുന്നത്.

മലയാളം കുസൃതി ചോദ്യങ്ങൾ | Malayalam Kusruthi Chodyangal

1. സ്വന്തമായി കസേരയുള്ള മാൻ?

ചെയർമാൻ

2. ആരും യാത്ര ചെയ്യാത്ത ബസ്?

സിലബസ്

3. ആരും കൂട്ടാത്ത കറി?

ബേക്കറി

4. സിനിമകളിൽ ഇല്ലാത്ത ആക്ഷൻ?

വിക്സ് ആക്ഷൻ

5. കൂലി പണിക്കരാണ് പറ്റാത്ത പണി?

വിപണി

6. പട്ടി കുറക്കുന്നത് എന്തുകൊണ്ട്?

വായകൊണ്ട്

7. മനുഷ്യൻ ആദ്യമായി ചവിട്ടിയ പാത്രം?

ഗർഭപാത്രം

8. ഒരിക്കലും പറക്കാത്ത കാക്ക?

ഇക്കാക്ക

9. എല്ലാവരും ബഹുമാനിക്കുന്ന തല?

ചുമതല

10. ഒരിക്കലും കായ്ക്കാത്ത മരം?

സമരം

11. പറക്കാൻ പറ്റാത്ത കിളി?

ഇക്കിളി

12. മരിക്കാതിരിക്കാൻ എന്തുവേണം?

ജനിക്കാതിരിക്കണം

13. റേഷൻ കടയിൽ കിട്ടാത്ത റേഷൻ?

മോഡറേഷൻ

14. ഏറ്റവും കൂടുതൽ വേദനിക്കുന്ന രാജ്യം ഏതാണ്?

സ്പെയിൻ

15. ലോകത്തിലെ ഏറ്റവും മോശമായ കൃതി?

വികൃതി

16. ലോകത്ത് എല്ലാവരും ഇഷ്ട്ടപ്പെടുന്ന ഹരി ഏതാണ്?

ഓഹരി

17. സുഖത്തിലും ദുഖത്തിലും ഉള്ളത് എന്ത്?

18. നീ എന്ന വാക്ക് എങ്ങനെ ഉണ്ടായി?

ന എന്ന അക്ഷരത്തിൽ നിന്ന്

19. തോളിൽ സഞ്ചിയുള്ള ജീവി ഏത്?

കണ്ടക്ടർ

20. കാണാൻ പറ്റാത്ത നാവ്?

കിനാവ്

21. ‘ല’ പോയാൽ കുഴപ്പം ആകുന്ന അപ്പം?

കുഴലപ്പം

22. ഏറ്റവും സംശയമുള്ള മാസം ഏതാണ്?

ഫെബ്രുവരി

23. ഒരിക്കലും പ്രസവിക്കാത്ത ആട്?

മാറാട്

24. ബാർബർ ഷോപ് തുടങ്ങിയാൽ വിജയിക്കാതെ നാട്?

കഷണ്ടിയുടെ നാട്

25. വേനൽക്കാലത്തു മനുഷ്യനെ തങ്ങുന്ന ഭാരം?

സംഭാരം

26. ആദ്യ തുരങ്കം ഉണ്ടാക്കിയത് ആര്?

പെറുച്ചാഴി

27. ചുമരിനു പുറത്തുള്ള വസ്തുക്കളെ കാണാൻ സഹായിക്കുന്ന ഉപകരണം ഏത്?

ജനൽ

28. ഏറ്റവും വലിയ ആൽ?

ഹർത്താൽ

29. ഏറ്റവും വലിയ നെറ്റ്?

ഇന്റർനെറ്റ്

30. കയറാൻ പറ്റാത്ത കാർ?

മഴക്കാർ

31. ആര് ആഗ്രഹിക്കാത്ത ജയം?

പരാജയം

32. വഴുവഴുപ്പുള്ള രാജ്യം?

ഗ്രീസ്

33. തൊട്ടാൽ ചലിക്കുന്ന സിറ്റി?

ഇലെർക്ടിസിറ്റി

34. ഏറ്റവും വലിയ പോക്കറ്റടിക്കാരൻ?

തയ്യൽക്കാരൻ

35. ഏറ്റവും കൂടുതൽ ആളുകൾ താമസിക്കുന്ന വനം?

ഭവനം

36. പേനയിൽ ഒഴിക്കാൻ പറ്റാത്ത മഷി?

കണ്മഷി

37. 28 ദിവസങ്ങൾ ഉള്ള മാസം ഏതാണ്?

എല്ലാ മാസവും

38. ഏറ്റവും ചെറിയ ഡ്രൈവർ ഏത്?

സ്ക്രൂഡ്രൈവർ

39. ഇംഗ്ലീഷ് അക്ഷരമാലയിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് നിൽക്കാൻ കഴിയുന്ന അക്ഷരം?

Q

40. ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഗേറ്റ്?

കോൾഗേറ്റ്

41. ആരും ഇഷ്ട്ടപ്പെടാത്ത പ്രായം?

അഭിപ്രായം

42. പ്രധാന മന്ത്രി മരിച്ചപ്പോൾ കടകൾ അടച്ചത് എന്തുകൊണ്ട്?

മുറസാക്കി

43. ഒരു സിംഹവും പുലിയും ഓട്ടമത്സരത്തിൽ പങ്കെടുത്തു, സിംഹം തോൽക്കാൻ കാരണമെന്ത്?

പുലി ജയിച്ചത് കൊണ്ട്

44. ഒരു മേശയിൽ 10 ഈച്ചകൾ ഉണ്ടായിരുന്നു. അതിൽ ഒന്നിനെ കൊന്നു. ബാക്കി എത്ര ഈച്ച? ഒന്നുമില്ല.

ബാക്കി എല്ലാം പറന്നുപോയി

45. ഏറ്റവും കൂടുതൽ റോക്കറ്റ് വിക്ഷേപിക്കുന്ന ചെടി?

തുമ്പ

46. എഴുതാൻ പറ്റുന്ന ഡ്രസ്സ്?

അഡ്രസ്

47. ലോകത്ത് എല്ലായിടത്തും ഉള്ള പനി?

കമ്പനി

48. വലുതാകുമ്പോൾ പേര് മാറുന്ന കായ?

തേങ്ങ

Kusruthi Chodyam

കുസൃതി ചോദ്യം ആർക്കും ചോദിക്കാവുന്ന തന്ത്രപരമായ ചോദ്യങ്ങളാണ്. ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തണമെങ്കിൽ ബുദ്ധിശൂന്യമായി ചിന്തിക്കണം, അതാണ് മലയാളം കുസൃതി ചൊദ്യങ്ങളുടെ പ്രത്യേകത. മികച്ച കുസൃതി ചോദ്യം ചോദ്യങ്ങളും ഉത്തരങ്ങളും നിങ്ങൾ ഇവിടെ കണ്ടെത്തിയെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കൂടാതെ, ഈ ലേഖനം നിങ്ങളുടെ സുഹൃത്തുക്കളുമായും ബന്ധുക്കളുമായും പങ്കിടാൻ മറക്കരുത്.