Indian Politics Malayalam PSC Questions | ഇന്ത്യൻ രാഷ്ട്രീയം GK

(Indian Politics Malayalam PSC Questions and Answers, Indian Politics Malayalam GK) ഇന്ത്യൻ രാഷ്ട്രീയം ജനറൽ നോളജ് ചോദ്യങ്ങളും ഉത്തരങ്ങളും ആണോ നിങ്ങൾ തിരയുന്നത്? എങ്കിൽ നിങ്ങൾ ശെരിയായ സ്ഥലത്താണ് എത്തിയിരിക്കുന്നത്. ഈ ലേഖനത്തിൽ ഏതാനും പ്രധാനപ്പെട്ട ഇന്ത്യൻ രാഷ്ട്രീയം PSC ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങിയിരിക്കുന്നു. ക്വിസ് മത്സരങ്ങളിലും കേരള PSC, UPSC, SSC തുടങ്ങിയ മത്സര പരീക്ഷകളിലും പങ്കെടുക്കുന്ന വിദ്യാർത്ഥികളെ ഈ ചോദ്യങ്ങൾ സഹായിക്കും.

Indian Politics Malayalam PSC Questions

1. ഇന്ത്യയിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി?

സുചേത കൃപാലിനി

2. കേന്ദ്രമന്തിസഭയിലെ ആദ്യ വനിതാ മന്ത്രി?

രാജ്‌കുമാരി അമൃത്കൗർ

3. കമ്മ്യൂണിസ്റ്റ് ചൈനയിലെ അദ്ധ്യത്തെ ഇന്ത്യൻ അംബാസിഡർ?

സർദാർ കെ.എം. പണിക്കർ

4. ഇന്ത്യൻ സംസ്ഥാനങ്ങളിലൊന്നിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി?

ജ്യോതിബസു (പശ്ചിമബംഗാൾ)

5. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഗവർണർ ജനറൽ?

മൗണ്ട് ബാറ്റൻ പ്രഭു

6. ‘മൂകനായക്’ എന്ന മറാത്തി വാരിക ആരംഭിച്ച നേതാവ്?

അംബേദ്‌കർ

7. 1962 ൽ ചൈനയുമായി യുദ്ധം തുടങ്ങുമ്പോൾ ഇന്ത്യയുടെ പ്രതിരോധ മന്ത്രി ആരായിരുന്നു?

വി.കെ. കൃഷ്ണമേനോൻ

8. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ആദ്യമന്ത്രിസഭയിൽ ക്യാബിനറ് അംഗമായിരുന്ന മലയാളി?

ഡോ. ജോൺ മത്തായി

9. മുസ്ലിംലീഗ് ഏത് നഗരത്തിൽ വച്ചാണ് പാകിസ്ഥാൻ രൂപീകരണം പ്രഖ്യാപിച്ചത്?

ലാഹോർ

10. 1889 നവംബർ 14 ന് ജനിച്ച ജവഹർലാൽ നെഹ്‌റു മരിച്ചതെന്ന്?

1964 മെയ് 27