Indian History Malayalam PSC Questions | ഇന്ത്യൻ ചരിത്രം GK

(India History Malayalam PSC Questions and Answers, Indian History Malayalam GK Questions) ഇന്ത്യൻ ചരിത്രം ജനറൽ നോളജ് ചോദ്യങ്ങളും ഉത്തരങ്ങളും ആണോ നിങ്ങൾ തിരയുന്നത്? എങ്കിൽ നിങ്ങൾ ശെരിയായ സ്ഥലത്താണ് എത്തിയിരിക്കുന്നത്. ഈ ലേഖനത്തിൽ ഏതാനും പ്രധാനപ്പെട്ട ഇന്ത്യൻ ചരിത്രം PSC ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങിയിരിക്കുന്നു. ക്വിസ് മത്സരങ്ങളിലും കേരള PSC, UPSC, SSC തുടങ്ങിയ മത്സര പരീക്ഷകളിലും പങ്കെടുക്കുന്ന വിദ്യാർത്ഥികളെ ഈ ചോദ്യങ്ങൾ സഹായിക്കും.

Indian History Malayalam GK Questions and Answers

1. ബി. സി. 322 – 184 ൽ ഉത്തരേന്ത്യ ഭരിച്ച മൗര്യവംശം സ്ഥാപിച്ചതാര് ?

ചന്ദ്രഗുപ്തമൗര്യൻ

2. ഡൽഹിയിലെ ചെങ്കോട്ട നിർമിച്ച ചക്രവർത്തി?

ഷാജഹാൻ

3. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്ക് പകരം ബ്രിട്ടീഷ് പാർലമെൻറ് നേരിട്ട് ഇന്ത്യയുടെ ഭരണം നടത്താൻ തീരുമാനമായി വർഷം?

1858

4. സിന്ധുതടസംസ്കാരകാലത്തെ തുറമുഖനഗരമായ ലോഥൽ ഏത് കടൽക്കരയിലായിരുന്നു?

കാംബെഉൾക്കടൽ

5. ഹാരപ്പൻ സംസ്കാരകാലത്തേതായി ആദ്യം കണ്ടെത്തിയ നഗരമായ ഹാരപ്പ ഏത് നദിക്കരയിലാണ്?

രവി നദിക്കരയിൽ

6. സിന്ദുസംസ്കാര ജനതയുടെ മുഖ്യഭക്ഷണം?

ഗോതമ്പ്

7. സിന്ധുതട നാഗരികർ ആരാധിച്ചിരുന്ന മൃഗം?

കാള

8. എ.ഡി. 78 ൽ ശകവർഷം ആരംഭിച്ച രാജാവ്?

കനിഷ്കൻ

9. മെഗസ്തനീസ് ആരുടെ പ്രതിപുരുഷനായാണ് ഇന്ത്യയിൽ എത്തിയത്?

സെല്യൂക്കസ്

10. മഹാബലിപുരം നിർമിച്ച രാജവംശമേത്?

പല്ലവവംശം