World Literature Malayalam PSC Questions | ലോക സാഹിത്യം GK

(World Literature PSC Questions and Answers in Malayalam, World Literature in Malayalam, World Literature Malayalam GK Questions) ലോക സാഹിത്യം ജനറൽ നോളജ് ചോദ്യങ്ങളും ഉത്തരങ്ങളും ആണോ നിങ്ങൾ തിരയുന്നത്? എങ്കിൽ നിങ്ങൾ ശെരിയായ സ്ഥലത്താണ് എത്തിയിരിക്കുന്നത്. ഈ ലേഖനത്തിൽ ഏതാനും പ്രധാനപ്പെട്ട ലോക സാഹിത്യം മലയാളം PSC ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങിയിരിക്കുന്നു. ക്വിസ് മത്സരങ്ങളിലും കേരള PSC, UPSC, SSC തുടങ്ങിയ മത്സര പരീക്ഷകളിലും പങ്കെടുക്കുന്ന വിദ്യാർത്ഥികളെ ഈ ചോദ്യങ്ങൾ സഹായിക്കും.

World Literature Malayalam PSC Questions and Answers

1. ലോകത്തിലെ ആദ്യത്തെ നോവലായി പരിഗണിക്കപ്പെട്ടുന്ന ‘ഗഞ്ജി’യുടെ കഥ എഴുതിയ ജാപ്പനീസ് വനിതയാര്?

ഷികിബു മുറസാക്കി

2. ‘ന്യൂനോവൽ’ എന്ന സങ്കൽപം അവതരിപ്പിച്ച ഫ്രഞ്ച് നോവലിസ്റ്റ്?

അലൻ റോബിഗ്രില്ലെറ് (Alan Robbe Grillet)

3. വെസ്റ്റേൺ എന്നറിയപ്പെടുന്ന അമേരിക്കൻ കൗബോയ് നോവൽ ജനുസ്സിന്റെ ഉപജ്ഞാതാവായ നോവലിസ്റ്റ്?

ഓവൻ വിസ്റ്റർ

4. ഇംഗ്ലീഷ് കാവ്യരൂപമായ സോണറ്റിൽ എത്രവരികളുണ്ട്?

14

5. എന്താണ് ക്ലോസറ്റ് ഡ്രാമ?

അഭിനയിക്കാൻ അല്ലാതെ വായിക്കാൻ മാത്രം എഴുതുന്ന നാടകം

6. ഭരണകൂടത്തിന്റെ എതിർപ്പുകാരണം 1958 ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം തിരസ്കരിച്ച റഷ്യൻ സാഹിത്യകാരൻ?

ബോറിസ് പാസ്റ്റർനക്ക്

7. ‘ഡിവൈൻ കോമഡി’ രചിച്ചതാര്?

ദാന്തെ

8. പാശ്ചാത്യ ‘നവോത്ഥാനത്തിന്റെ പിതാവ്’ എന്നറിയപ്പെടുന്ന പെട്രർക്ക് ഏതു രാജ്യക്കാരനായിരുന്നു?

ഇറ്റലി

9. ജിയോവനി ബെക്കാച്ചിയോയുടെ പ്രശസ്ത രചന ഏത്?

ഡെക്കാമരൺ കഥകൾ

10. കാറ്റാടിയന്ത്രങ്ങളോട് യുദ്ധത്തിനൊരുങ്ങുന്ന കഥാനായകനെ സ്പാനിഷ് എഴുത്തുകാരനായ സെർവാൻറസ്സൃഷ്ട്ടിച്ചത് ഏതു കൃതിയിൽ?

ഡോൺ ക്വിക്സോട്ട്