World Literature Malayalam PSC Questions | ലോക സാഹിത്യം GK

11. ലൂസിയാദസ് എന്ന പോർട്ടുഗീസ് മഹാകാവ്യമെഴുതിയ കവി?

ലൂയിസ് കാമോൻഷ്

12. ലോകപ്രശസ്തനായ ഒരു ലാറ്റിനമേരിക്കൻ സാഹിത്യകാരൻ അന്ധനായ ലൈബ്രെറിയാനായിരുന്നു. ആരാണ് അദ്ദേഹം?

ജോർജ് ലൂയി ബോർഹസ്

13. ഏത് തത്വചിന്ത പദ്ധതിയുമായാണ് ഫ്രഞ്ച് ചിന്തകനായ ഴാങ് പോൾ സാർത്ര് പന്ധപ്പെട്ടിരിക്കുന്നത്?

അസ്തിത്വവാദം (Existentialism)

14. ഫ്രഞ്ച് തത്വചിന്തകനായ സാർത്ര് ഒരിക്കലും വിവാഹം കഴിച്ചിരുന്നില്ല. എന്നാൽ അദ്ദേഹത്തിന്റെ ജീവിതപങ്കാളിയായിരുന്ന പ്രശസ്ത ഫെമിനിസ്റ്റ് ചിന്തക ആരായിരുന്നു?

സിമോങ് ഡി ബുവ്വ

15. സാമുവൽ റിച്ചാർഡ്സൺ രചിച്ചതും ഇംഗ്ലീഷിലെ ആദ്യനോവലുമായ കൃതി കത്തുകളുടെ രൂപത്തിലാണ്. കൃതിയേത്?

പമീല

16. ആത്മഹത്യചെയ്‌ത കവയിത്രി സിൽവിയപ്ലാത്തിന്റെ ഭർത്താവായ അതിപ്രശസ്‌ത കവി?

ടെഡ് ഹ്യുസ്

17. ശ്രീലങ്കയിൽ ചിലിയുടെ അംബാസ്സഡറായിരുന്ന നോബൽ സമ്മാനം നേടിയ കവി?

പാബ്ലോ നെരൂദ

18. ഇന്ത്യയിൽ മെക്‌സിക്കോയുടെ അംബാസഡറായിരുന്ന നോബൽ സമ്മാനം നേടിയ കവി?

ഒക്റ്റാവിയോ പാസ്

19. ജർമ്മൻ നോവലിസ്റ്റ് തോമാസ്‌മന്നിന്റെ സഹോദരനും പ്രശസ്ത നോവലിസ്റ്റായിരുന്നു. ആര്?

ഹെൻറിഷ് മൻ

20. ഹെർമൻ ഗുണ്ടർട്ടിന്റെ മകളുടെ മകൻ നോബൽ സമ്മാനം നേടിയ നോവലിസ്റ്റാണ്. ആര്?

ഹെർമൻ ഹെസ്സെ